കൊല്ലം: കുളങ്ങര ഭാഗം പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലെ കൊബ്രിയ തിരുനാള്‍ ബിഷപ് എമിരറ്റസ് സ്റ്റാന്‍ലി റോമന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷിച്ചു. ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125-ാമത് അനുസ്മരണ ജന്മദിന ആഘോഷവും പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുനാളും കേക്ക് മുറിച്ചു ആഘോഷിച്ചു.
ദിവ്യബലി മധ്യേ ഫാ. ജാക്സണ് ജെയിംസ് വചന സന്ദേശം നല്കി. ഫാ. ജോളി ഏബ്രഹാം, ഫാ. ഷാജന്, ഫാ. അജയ് കുമാര്‍, ഫാ. നിക്കോളാസ് തുടങ്ങിയ വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊബ്രിയ തിരുനാളിന്റെ ഭാഗമായി വചന പ്രതിഷ്ഠയും പുഷ്പാര്‍ച്ചനയും നടത്തി. പ്രസിദ്ധേന്തി പി. സേവ്യര്‍, മേരി ഡല്‍നാ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.